---
title: " പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ ലോക ഓസോൺ ദിനാചരണവും ഇ-വേസ്റ്റ് ബോധവൽക്കരണവും"
english_title: " Perambra Dignity College World Ozone Day E-Waste Awareness Campaign NSS "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382963/ perambra-dignity-college-ozone-day-e-waste-campaign-nss"
published_at: "2026-09-16T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa7f878786e_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["Dignity College Perambra", "World Ozone Day", "E-Waste Campaign", "NSS Unit 289"]
---

#  പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ ലോക ഓസോൺ ദിനാചരണവും ഇ-വേസ്റ്റ് ബോധവൽക്കരണവും

> **Lead Summary:** **പേരാമ്പ്ര: **ലോക ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ എന്‍എസ്എസ് യൂണിറ്റ് 289 ന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്കായി ഇ-വേസ്റ്റ്, എ.സി, റഫ്രിജറേറ്റര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര: **ലോക ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ എന്‍എസ്എസ് യൂണിറ്റ് 289 ന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്കായി ഇ-വേസ്റ്റ്, എ.സി, റഫ്രിജറേറ്റര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 

പേരാമ്പ്ര ടൗണില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ബാബു കൈലാസ് നിര്‍വഹിച്ചു. ഓസോണ്‍ പാളിയുടെ സംരക്ഷണവും പരിസ്ഥിതി ശുചിത്വവും മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിപാടിയില്‍ സേവ് ഓസോണ്‍, സേവ് ലൈഫ് എന്ന സന്ദേശം മുന്‍നിര്‍ത്തി വീടുവീടാന്തരമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നു.

കൂളിംഗ് സാമഗ്രികളുടെ ശരിയായ സര്‍വീസിംഗ് ഉറപ്പാക്കുക, റഫ്രിജറന്റ് വാതക ചോര്‍ച്ച തടയല്‍, പഴയ ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ബോധവല്‍ക്കരണം നല്‍കി. 

ശുചിത്വമുള്ള പേരാമ്പ്രയും ഹരിതാഭമായ നാളെയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ബോധവല്‍ക്കരണ ഡ്രൈവില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.കെ ഷഹീദ്, വ്യാപാര വ്യവസായ ഏകോപന സമിതി എക്‌സിക്യൂട്ടീവ് അംഗം അനസ് തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിക്ക് വളണ്ടിയര്‍മാരായ ഫിസ ഫെബിന്‍, വര്‍ഷ, ദേവപ്രിയ, മുഹമ്മദ് അസീം, ഹിബ എന്നിവര്‍ നേതൃത്വം നല്‍കി. ലോക ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ എന്‍.എസ്.എസ് യൂണിറ്റാണ് പേരാമ്പ്ര ടൗണ്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

ഓസോണ്‍ പാളി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382963/ perambra-dignity-college-ozone-day-e-waste-campaign-nss)